bjp

മുംബയ് : മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം നാല്പതിനായിരത്തിലേക്ക് അടുക്കുമ്പോൾ ശിവസേന സഖ്യസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃക ചൂണ്ടിക്കാട്ടിയും കേരള സർക്കാരിനെ പ്രശംസിച്ചുമാണ് മഹാരാഷ്ട്ര സർക്കാരിനെ ബി.ജെ.പി വിമർശിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിരോധിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനെതിരെ മേയ് 22ന് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരിന് ബി.ജെ.പി പൂർണപിന്തുണ നല്‍കി. എന്നാൽ രോഗവ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മാർച്ച് ഒമ്പതിനാണ് മഹാരാഷ്ട്രയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. 70 ദിവസം പിന്നിട്ടപ്പോൾ രോഗികളുടെ എണ്ണം 40000ത്തിനടുത്തെത്തി. 1300 പേർ കൊവിഡ് ബാധിച്ച് മരിച്ചത് സര്‍ർക്കാരിന്റെ കഴിവുകേടിന്റെ തെളിവാണെന്നും പാട്ടീല്‍ൽകുറ്റപ്പെടുത്തി.

രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ആദ്യ കൊവിഡ് കേസ് മാർച്ച് ഒമ്പതിനാണ് റിപ്പോർട്ട് ചെയ്യുന്നത്. 70 ദിവസം പിന്നിട്ടപ്പോൾ രോഗികളുടെ എണ്ണം 1000ത്തിൽ താഴെ മാത്രമാണ്. പത്തിൽ താഴെ രോഗികൾ മാത്രമാണ് മരിച്ചതെന്നും പാട്ടീൽ പറഞ്ഞു.