മോഹൻലാൽ എന്ന നടനെ നമുക്ക് കാമറയ്ക്ക് മുന്നിൽ കാണാനാകില്ല. ആ കഥാപാത്രമായി അദ്ദേഹം മാറും. ഹൃദയത്തിൽ നിന്ന് വരുന്നു എന്ന വിശേഷണം ശരിക്കും യോജിക്കുന്ന അഭിനേതാവ്. റെഡ് വൈനിൽ എനിക്കും ലാലേട്ടനും കോമ്പിനേഷൻ സീൻ അധികം ഉണ്ടായിരുന്നില്ല. പക്ഷേ ഷോട്ടിന് റെഡിയാകുമ്പോൾ നമ്മൾക്കും വല്ലാത്ത ആത്മവിശ്വാസം പകരുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. വളരെ കംഫർട്ടബിളാണ്. വലിയൊരു താരമാണ് മുന്നിൽ നിൽക്കുന്നതെന്ന ടെൻഷനോ പേടിയോ ഉണ്ടാവില്ല. എത്ര അനായാസമായാണ് അദ്ദേഹം കഥാപാത്രമായി മാറുന്നതെന്ന് കണ്ട് പഠിക്കേണ്ട കാര്യമാണ്.
അദ്ദേഹത്തിന്റെ തൂവാനത്തുമ്പികൾ, നോക്കെത്താ ദൂരത്ത് കണ്ണും നട്ട് തുടങ്ങിയ ചിത്രങ്ങൾ എത്ര കണ്ടാലും മതിവരില്ല. തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാൻ കഴിയുന്നില്ല.