ജലജ
മോഹൻലാലിന്റെ കോമഡി സിനിമകളാണ് എനിക്കിഷ്ടം. അതിൽ കിലുക്കത്തിലെ ജോജിയാണ്ഏറ്റവും പ്രിയപ്പെട്ടത്. ആ സിനിമ ഇപ്പോഴും ടി.വിയിൽ കണ്ടാൽ ചിരിച്ചു ചിരിച്ചൊരു വഴിയാകും. ഏതുതരം വേഷവും അനായാസം അവതരിപ്പിക്കാൻ കഴിയുന്ന ലാലിന്റെ കഴിവിന് ഉത്തമ ഉദാഹരണമാണ് ജോജി. ഇത്രയും സ്വാഭാവികമായി അഭിനയിക്കുന്ന നടന്മാർ ലോക സിനിമയിൽ തന്നെ അപൂർവമാണ്. അതുകൊണ്ടു തന്നെ മോഹൻലാൽ ആരാധകർ പറയുന്നതുപോലെ അദ്ദേഹം ഒരു കംപ്ളീറ്റ് ആക്ടറാണ്.
ഞാനും ലാലും വളരെ കുറച്ച് സിനിമകളിലേ ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. 1981-ൽ പുറത്തിറങ്ങിയ തകിലുകൊട്ടാമ്പുറമാണ് ആദ്യത്തേത്. സൂപ്പർഹിറ്റായ അതിരാത്രത്തിലാണ് ഞാൻ ലാലിന്റെ നായികയാവുന്നത്. നമുക്കെത്ര ടെൻഷനുണ്ടെങ്കിലും അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഒരു േപാസിറ്റീവ് എനർജി ലഭിക്കും.