കെ.പി.എസ്.സി ലളിത
പവിത്രത്തിലെ ചേട്ടച്ഛൻ, കിരീടത്തിലെ സേതു, താഴ്വാരത്തിലെ ബാലൻ, സന്മനസുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കർ എന്നീ കഥാപാത്രങ്ങളെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. കിരീടത്തിൽ അച്ഛനും മകനും തമ്മിലുള്ള ബന്ധവും, പവിത്രത്തിൽ അച്ഛന്റെ സ്ഥാനത്തുള്ള സഹോദരന്റെ മാനസികസംഘർഷവും, താഴ്വാരത്തിൽ പ്രിയസുഹൃത്തിനാൽ ചതിക്കപ്പെട്ട ബാലനും അവരുടെ ആത്മസംഘർഷങ്ങളും പ്രേക്ഷകരെയും അനുഭവിപ്പിക്കും. സന്മനസുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപ്പണിക്കർ ഉള്ളിലെ സങ്കടം ആരെയും അറിയിക്കാതെ അങ്ങേയറ്റം ചിരിപ്പിക്കും. ഒന്നിച്ചഭിനയിച്ചതിൽ ഏറ്റവും പ്രിയപ്പെട്ടത് മാടമ്പിയാണ്. എനിക്ക് തോന്നുന്നത്, ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ്.