acidity

അസിഡിറ്റിയുടെ അസ്വസ്ഥത നേരിടുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുകയും ഭക്ഷണരീതി ക്രമപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അസിഡിറ്റിയെ ഒരു പരിധിവരെ പ്രതിരോധിക്കാം. ചായ / കാപ്പിയ്ക്ക് പകരം ഹെർബൽ ടീയോ ഗ്രീൻ ടീയോ ഉപയോഗിക്കുക.


എരിവ് പരമാവധി കുറയ്ക്കുക. എരിവ് വേണ്ടപ്പോൾ കുറഞ്ഞ അളവിൽ പച്ചമുളക് ഉപയോഗിക്കാം. പുളിയും പരമാവധി ഒഴിവാക്കുക. പുളിയില്ലാത്ത കട്ടത്തൈര് ഉപയോഗിക്കാം.


അച്ചാറ്, വിനാഗിരി, എന്നിവ ഉപേക്ഷിക്കുക. ദിവസം ഒരു കപ്പ് പാൽ കുടിയ്ക്കുക, ദിവസവും രാവിലെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിയ്ക്കുക. വാഴപ്പഴം, തണ്ണിമത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയവ കൂടുതൽ കഴിക്കുക. അത്താഴം ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുമ്പാവണം. ഭക്ഷണസമയങ്ങൾക്കിടയിൽ വലിയ ഇടവേളകൾ ഉണ്ടാകരുത്. പകൽ നേരത്ത് ഇടയ്ക്കിടെ വേവിയ്ക്കാത്ത പച്ചക്കറികളോ പഴങ്ങളോ കഴിയ്ക്കുക.


രാത്രി ഭക്ഷണത്തിന് ശേഷം പുതിനയിലയിട്ടു തിളപ്പിച്ച ഒരുഗ്ലാസ് ഇളംചൂട് വെള്ളം കുടിയ്ക്കുക. കാബേജ്, കാരറ്റ്, ബീൻസ്, മത്തൻ എന്നിവ അസിഡിറ്റി അകറ്റും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക.