മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
തന്ത്രപൂർവം പ്രവർത്തിക്കും. ആത്മധൈര്യമുണ്ടാകും. സുവ്യക്തമായ പദ്ധതികൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ ഭരണസംവിധാനം. പ്രവൃത്തികൾ ഫലപ്രദമാകും. വിനയത്തോടെയുള്ള സമീപനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അധിക ചുമതല ഏറ്റെടുക്കും. ദൂരയാത്ര മാറ്റിവയ്ക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ സുഹൃത്ബന്ധം. മാർഗതടസങ്ങൾ നീങ്ങും. തൃപ്തികരമായ നിലപാട്.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചർച്ചകളിൽ വിജയം. ആരോഗ്യം തൃപ്തികരം. വ്യക്തമായ കാഴ്ചപ്പാട്.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. അപ്രധാന കാര്യങ്ങളിൽ ഇടപെടരുത്.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മത്സരത്തിൽ നിന്നു പിന്മാറും. പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും. ചുമതലകൾ ഏറ്റെടുക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിജ്ഞാനം ആർജിക്കും. ജീവിതശൈലിയിൽ മാറ്റം. നിയമ സഹായം തേടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി നേടും. പുതിയ ആത്മബന്ധം. അബദ്ധങ്ങളിൽ നിന്ന് സുഹൃത്തിനെ രക്ഷിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അവശത മാറും. അധികാര പരിധി വർദ്ധിക്കും. ആരോഗ്യം സംരക്ഷിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മീയ പ്രഭാഷണങ്ങൾ കേൾക്കും. മുൻകോപം നിയന്ത്രിക്കണം. സംയുക്ത സംരംഭങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അനുകൂല സാഹചര്യങ്ങൾ. ജീവിതച്ചെലവ് നിയന്ത്രിക്കും. ആഗ്രഹ സാഫല്യം.