permanent-tattoo

ഇന്നത്തെ കാലത്ത് പച്ചകുത്തുന്നത് ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. പച്ചകുത്തി കുറച്ച് നാൾ കഴിയുമ്പോഴാണ് ഡിസൈൻ മാറ്റാമായിരുന്നു, അല്ലെങ്കിൽ ഈ ടാറ്റൂ വേണ്ടായിരുന്നു എന്ന തോന്നൽ പലരിലും ഉണ്ടാവുന്നത്. എന്നാൽ അതെല്ലാം പിന്നീട് തിരുത്തിക്കുറിക്കുക എന്നുള്ളത് അൽപം വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. പക്ഷേ ഒരു പെർമനന്റ് ടാറ്റൂ എങ്ങനെ കളയാം എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഇതിന് ഫലപ്രധമായ മാർഗ്ഗം ഇനി വീട്ടിൽ നിന്നും കണ്ടെത്താവുന്നതാണ്.


എന്നാൽ വീട്ടിലെ ഈ മാർഗ്ഗങ്ങൾ ഫലപ്രധമാണെങ്കിലും അതിന് അൽപം കൂടുതൽ കാലം എടുക്കും എന്നുള്ളതാണ് ഇതിൽ ശ്രദ്ധിക്കേണ്ടത്. എങ്കിലും പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇത്തരം നാട്ട് വിദ്യകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

തേൻ, കറ്റാർ വാഴ, ഉപ്പ്, തൈര്

ടാറ്റൂവിൽ നിന്ന് മോചനം നൽകുന്നതിന് വേണ്ടി കറ്റാർ വാഴയുടെ ജെൽ, തേൻ, ഉപ്പ്, തൈര് എന്നിവ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ടാറ്റൂ ചെയ്ത ഭാഗം നല്ലതു പോലെ വൃത്തിയാക്കിയ ശേഷം, അതിന് മുകളിൽ ഈ മിക്സ് ഇടുക, അതിനൊപ്പം ഈ സ്ഥലം നല്ലതു പോലെ മസാജ് ചെയ്യുക. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ ടാറ്റൂവിന്റെ നിറം ഇല്ലാതാക്കുകയും നിറം കുറക്കുകയും ചെയ്യുന്നു.

ഉപ്പും നാരങ്ങയും

ഉപ്പും നാരങ്ങാനീരും നല്ലതു പോലെ മിക്സ് ചെയ്ത് ടാറ്റൂ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ദിവസവും ഒരു പത്ത് മിനിറ്റെങ്കിലും ചെയ്യുന്നതിലൂടെ ടാറ്റൂവിന്റെ നിറം പതുക്കെ പതുക്കെ കുറക്കുന്നു. ഒരു പഞ്ഞി ഉപയോഗിച്ച് വേണം ഇത് ടാറ്റൂവിൽ തേച്ച് പിടിപ്പിക്കാൻ.