നടി മേഘ്ന വിൻസന്റിന്റെ മുൻ ഭർത്താവ് ഡോൺ ടോണി വീണ്ടും വിവാഹിതനായി. ഡിവൈൻ ക്ലാര മണിമുറിയിലാണ് വധു. ഡോൺ തന്നെയാണ് തന്റെ പ്രിയപ്പെട്ടവൾക്കൊപ്പുമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.
അടുത്തിടെയാണ് മേഘ്നയുടെ വിവാഹ മോചനവാർത്ത ആരാധകരിലെത്തിയത്. 2017 ഏപ്രിൽ 30നായിരുന്നു ഡോൺ ടോണിയുമായുള്ള മേഘ്നയുടെ വിവാഹം. സീരിയൽ താരവും അടുത്ത കൂട്ടുകാരിയുമായ ഡിംപിൾ റോസിന്റെ സഹോദരനെയാണ് മേഘ്ന വിവാഹം കഴിച്ചത്. ഒരുവർഷത്തെ ആയുസ് മാത്രമേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളു.