ദുബായ്:- കൊറോണ വൈറസിന്റെ ജനിതക ഘടനയെ കുറിച്ച് നടത്തിയ പഠനത്തിൽ എഴുപതോളം ജനിതക പരിവർത്തനം വന്ന വൈറസിനെ കണ്ടെത്തി. ഇവയിൽ 17 എണ്ണത്തെ ഇതിനു മുൻപ് എവിടെയും കണ്ടെത്തിയിട്ടില്ല. യുഎഇയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മുൻപ് ഏഷ്യ, യൂറോപ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ കൊവിഡ് രോഗബാധയെ പഠിച്ച് വൈറസിന്റെ ലോകവ്യാപനത്തെ കുറിച്ച് വിവരങ്ങൾ ഗവേഷകർ ശേഖരിച്ചിരുന്നു. യുഎഇ കൊവിഡ് രോഗികളിൽ നിന്ന് രോഗബാധയുടെ ജനിതക വിവരങ്ങൾ നിർണ്ണയിച്ച് കണ്ടെത്തി പഠനം നടത്തി.
സാമൂഹ്യമാധ്യമങ്ങളിൽ വന്നിരുന്ന വൈറസിന്റെ വ്യാപനശക്തിയെ കുറിച്ചും മറ്രുമുള്ള വസ്തുതകൾ തെറ്റാണെന്നും വൈറസിന് ജനിതക പരിണാമം സംഭവിക്കുന്നത് സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നും യുഎഇ ഗവേഷകർ മുൻപ് കണ്ടെത്തിയിരുന്നു. രോഗത്തെ കുറിച്ച് പഠിക്കുന്ന അഞ്ചോളം വിദഗ്ധരും ശാസ്ത്രജ്ഞരും കൊവിഡ് രോഗ വിദഗ്ധരും ചേർന്ന് നടത്തിയ വെബിനാറിലാണ് നിർണ്ണായക കണ്ടെത്തൽ.ലോകമാകെ കൊവിഡ് രോഗത്തെ കുറിച്ചും വൈറസിനെ കുറിച്ചും അതിന്റെ രോഗപ്രതിരോധ സംവിധാനത്തെ കുറിച്ചും വാക്സിൻ, മരുന്നുകൾ എന്നിവയെ കണ്ടെത്തുന്നതിനുള്ള പഠന ഗവേഷണങ്ങൾക്ക് ശാസ്ത്രജ്ഞർക്ക് സഹായമേകുന്നതാണ് ഈ കണ്ടെത്തലുകൾ. യുഎഇ രോഗവ്യാപനത്തെ കുറിച്ചും വാക്സിൻ വികസനത്തെ കുറിച്ചും രോഗപ്രതിരോധത്തിനും നടത്തുന്ന ശക്തമായ പ്രവർത്തനങ്ങളെ പുറത്തുകാട്ടുന്നതാണ് ഈ പുതിയ വിവരങ്ങൾ.