ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോർദ്ദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെടുന്ന ആടു ജീവിതം സിനിമയുടെ അണിയറ പ്രവർത്തകരും ഇന്ന് കൊച്ചിയിലെത്തും. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് ആടു ജീവിതം ടീം എത്തുന്നത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് ഇവർ കൊച്ചിയിലെത്തുന്നത്. പിന്നിട് ഇവർ ക്വാറൻറൈനിൽ പ്രവേശിപ്പിക്കും. കോവിഡ് 19 വ്യാപനം ആരംഭിച്ച സമയത്താണ് 53 പേരടങ്ങിയ സിനിമ സംഘം ജോർദ്ദാനിൽ എത്തിയത്. പ്രതിസന്ധി ഘട്ടങ്ങൾക്കിടയിലാണ് ആടു ജീവിതം ചിത്രീകരണം പൂർത്തീകരിച്ചത്. തങ്ങൾ സുരക്ഷിതരാണെന്നും മറ്റുമുള്ള വിവരങ്ങൾ നടൻ പൃഥ്വിരാജ് തന്നെ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.