when-the-wings-wake-up

ലോക്ക് ഡൗണിൽ രാജ്യം മുഴുവൻ വീട്ടിലിരിക്കുകയാണ്. എത്രയും പെട്ടെന്ന് കൊവിഡ് മാറി പുറംലോകത്തേക്ക് പറക്കാൻ വെമ്പൽ കൊള്ളുകയാണ് ഒരോ മനസും. ഈ സാഹചര്യത്തിൽ ' ചിറകുണരുമ്പോൾ' എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ പുറത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്ന കൊച്ചു കുഞ്ഞിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു വയസ്സ് തികയാത്ത ആത്മജ എന്ന കുട്ടിയാണ് അഭിനയിച്ചിരിക്കുന്നത്. കൊവിഡ് കാലത്തെ ചെറുചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ബാലചന്ദ്രൻ ചുള്ളിക്കാടാണ് നറേഷൻ. സാക്ഷാൽക്കാരം:കനകൻ അത്തിപ്പൊറ്റ