kaumudy-news-headlines

1. ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് . 185 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ കാറ്റിന് വേഗതയുണ്ടായിരുന്നു. നിരവധി പേരാണ് ചുഴലിക്കാറ്റില്‍ ഇതുവരെ കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനാസ്, ഷാലിമാര്‍, ഹൗറാ എന്നിവിടങ്ങളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീര ദേശ ഗ്രാമങ്ങള്‍ മിക്കതിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 12 മരണങ്ങള്‍ എങ്കിലും സംസ്ഥാനത്തുണ്ടായെന്ന് ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. വീടുകള്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവ തകര്‍ന്നു.കൊവിഡ് മഹാമാരിയേക്കാള്‍ സാഹചര്യം വഷളാവുന്നുണ്ട്. ഇത് എങ്ങനെ നേരിടുമെന്ന് അറിയില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.


2. അതിനിടെ, സസ്ഥാനത്തും ഇന്ന് പരക്കെ മഴ. 24ാം തിയതി വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഉംപുണ്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം. തീരപ്രദേശങ്ങളില്‍ 45-55 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കന്യാകുമാരി, ലക്ഷ്വ ദീപ് തീരങ്ങളിലും കാറ്റിന് സാധ്യത ഉണ്ട്.
3.മലയാളത്തിന്റെ താര വിസ്മയം നടന്‍ മോഹന്‍ലാലിന് ഇന്ന് അറുപതാം പിറന്നാള്‍. നാലുപതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിലൂടെ ഓരോ മലയാളിയുടെയും മേല്‍ വിലാസത്തില്‍ മോഹന്‍ലാല്‍ എന്ന പേരും അടയാളപ്പെട്ട് ഇരിക്കുന്നു. ആനയും കടലും എത്രകണ്ടാലും മതിവരാത്തവരാണ് മലയാളികള്‍. അക്കൂട്ടത്തില്‍ ഒരു പേരുകൂടിയെ മലയാളി കുറിച്ചിട്ടുള്ളു. അതാണ് മോഹന്‍ലാല്‍. ഓരോ സിനിമയും പലവട്ടം കണ്ടിട്ടും കാഴ്ചയുടെ ആ രസതന്ത്രം മടുക്കാതെ മലയാളി മോഹന്‍ലാലിനെ കണ്ടുകൊണ്ടേ ഇരിക്കുന്നു. അതുകൊണ്ടു തന്നെയാണ് എല്ലാ ആളുകളും ഒരേ സ്വരത്തില്‍ ഏറ്റു പറയുന്നത് ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന്.
4.സിനിമ ലോകം കൊവിഡിനെ അതിജീവിക്കും എന്ന് നടന്‍ മോഹന്‍ലാല്‍. അഭിനയ ജീവിതത്തിലെ 40 വര്‍ഷങ്ങള്‍ കൊടുങ്കാറ്റുപോലെ കടന്നു പോയി. തനിക്കായി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു എന്നും മോഹന്‍ലാല്‍ പിറന്നാള്‍ ദിനത്തില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലാക്ഡൗണ്‍ കാലം സിനികള്‍ കാണുന്നതിനെ കുറിച്ചും വീട്ടിലെ പാചകത്തെ കുറിച്ചും പുതിയ സിനികളെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ഈ പിറന്നാള്‍ ദിനത്തില്‍ അമ്മയ്‌ക്കൊപ്പം അല്ലാത്തതിന്റെ സങ്കടവും ലാല്‍ മറച്ചുവച്ചില്ല.
5. രണ്ടാമൂഴത്തിലെ ഭീമനാകാന്‍ കാത്തിരിക്കുന്നു എന്ന് മോഹന്‍ലാല്‍. ഇപ്പോള്‍ ആ സിനിമ അപ്രതീക്ഷിതമായ കേസുകളുടെ ചില നൂലാമാലയിലൂടെ ആണ് പോകുന്നത്. എങ്കിലും ഭീമനായി അഭിനയിക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ലോക്ഡൗണിന് ശേഷം ദൃശ്യം 2 സിനിമയുടെ ചിത്രീകരണമാകും നടക്കുക. ദൃശ്യം 2 വളരെ ത്രില്ലിങ് ആവും എന്നാണ് പ്രതീക്ഷയെന്നും ലാല്‍ പറഞ്ഞു. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ ചിത്രീകരിച്ച സിനികള്‍ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാതെ കാത്ത് വയ്ക്കുന്നാണ് മാന്യതയെന്നും അദ്ദേഹം പറഞ്ഞു.