ഒരു ചെറിയ ഒത്തുകൂടലാണെങ്ങിൽ പോലും മധുരം കഴിക്കുന്നത് നമുക്കൊരു ശീലമായി മാറി. ചിരകിയ തേങ്ങയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് തയ്യാറാക്കുന്ന ഒരു മധുര വിഭവമാണ് തേങ്ങാ ലഡു. ഒരു പ്രത്യേക രുചിയാണ് ഇത് നമുക്ക് സമ്മാനിക്കുന്നത്. അതിനാൽ തന്നെ ഇത് കുട്ടിക88ക്കും മുതിർന്നവർക്കും ഏറെ ഇഷ്ചപ്പെടും എന്നത് ഉറപ്പാണ്.
പാചകത്തിൽ തുടക്കാരാണെങ്കിൽ പോലും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നു. എന്തെങ്കിലും ഒരു മധുരം കഴിക്കണമെന്ന് തോന്നിയാൽ ഉണ്ടാക്കാൻ സാധിക്കുന്നു എന്നതാണ് ഇതിനെ മറ്റ് പലഹാരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
ചേരുവകൾ
ഉണങ്ങിയ തേങ്ങ ചിരകിയത് – 2 കപ്പ് + 1കപ്പ് കോട്ടിങ്ങിനും
കണ്ടൻസ്ഡ് മിൽക്ക് (മിൽക് മെയ്ഡ്) – 200 ഗ്രാം
നുറുക്കിയ ബദാം – 2 ടീസ്പൂൺ + അലങ്കരിക്കാനും
ഏലയ്ക്കാ പൊടി – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. അൽപം ചൂടായ പാനിൽ കണ്ടൻസ്ഡ് മിൽക് ഒഴിക്കുക, ഒപ്പം തന്നെ തയ്യാറാക്കിവച്ച രണ്ട് കപ്പ് ചിരകിയ തേങ്ങയും ഇടുക.
2. തേങ്ങ നന്നായി മിക്സ് ആകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക.
3.അതിലേക്ക് നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും ചേർത്ത് ഒന്നു കൂടി മിക്സ് ചെയ്ത് എടുക്കുക.
4.ഈ മിശ്രിതം ആവശ്യാനുസരണം ഉരുട്ടി എടുക്കാം.
5.ഉരുട്ടി എടുത്ത തേങ്ങാ ലഡു കവറിങ്ങിനായി ചിരകി വെച്ച തേങ്ങയിൽ ഒന്ന് ഉരുട്ടിയെടുക്കാം.
6. ഉരുട്ടി എടുത്ത ലഡുവിന് മുകളിൽ ബദാം വെച്ച് അലങ്കരിക്കാം. തേങ്ങാ ലഡു തയ്യാർ.