ഗുവാഹത്തി:- ആസാമിലെ ധേമാജി ജില്ലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 14 വയസ്സുകാരി കുട്ടിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിലായി. അകൻ സൈക്കിയ എന്ന 51കാരനെയാണ് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. മേയ്18നായിരുന്നു സംഭവം. തലേദിവസം ദുരൂഹ സാഹചര്യത്തിലാണ് കുട്ടി മരണപ്പെട്ടത്.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി ഒരു ചിത്തരോഗിയാണെന്ന് പൊലീസ് പറഞ്ഞു. ഗാർഹിക പീഢനത്തിനും ഇയാൾക്കെതിരെ മുൻപ് കേസുണ്ടായിരുന്നു. ഇതിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയതാണ് ഇയാൾ. പൊലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. കുട്ടിയെ മുൻപ് ഇയാൾ പീഢിപ്പിച്ചതിനാൽ കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പ്രതിക്കെതിരെ നാട്ടുകാർ ആരോപിച്ചു. ആത്മഹത്യാ പ്രേരണാകുറ്റം,അസ്വാഭാവിക മരണം, പോക്സോ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.