covid
COVID

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയിൽ പത്തും യു.എ.ഇയിൽ ആറ് പേരും കൂടി മരിച്ചു. കുവൈറ്രിൽ 261 ഇന്ത്യക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 6,768 പേർക്കാണ് ഗൾഫിൽ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ പകുതിപ്പേർക്കും രോഗമുക്തി ഉണ്ടാകുന്നതായുള്ള ആശ്വാസവാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും,​ സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതായാണ് റിപ്പോർട്ട്.

ഇരുപത്തിനാല് മണിക്കൂറിനിടെ 2691 പേർക്കാണ് സൗദിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 62,​545 ആയി. ആശുപത്രി വിട്ടവരുടെ എണ്ണം 33,478 കവിഞ്ഞു. മരണസംഖ്യ 339 ആണ്. യു.എ.ഇയിൽ 26,004 പേരാണ് ആകെ രോഗബാധിതർ. ആകെ മരണസംഖ്യ 233 ആയി. കുവൈറ്റ് (17,568), ഖത്തർ(37,097), ബഹ്റൈൻ(7,888), ഒമാൻ(6,370) എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ കണക്ക്.

ബഹ്റൈനിൽ രോഗികളിൽ ഇന്ത്യാക്കാർ മുന്നിൽ

ബ​ഹ്​​റൈ​നി​ൽ കൊ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ പ്ര​വാ​സി​ക​ൾ ഏ​റെ മു​ന്നി​ൽ. രാ​ജ്യ​ത്തെ രോ​ഗ​ബാ​ധ​യു​ടെ തു​ട​ക്ക​ത്തി​ൽ സ്വ​ദേ​ശി​ക​ളി​ലാ​യി​രു​ന്നു രോ​ഗം കൂ​ടു​ത​ൽ സ്​​ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​ബാ​ധ വ​ർദ്​ധി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ൽ ഇ​തു​വ​രെ 3,464 പേ​രു​ടെ സ​മ്പ​ർ​ക്ക ശൃം​ഖ​ല പ​ട്ടി​ക​യാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച്​ 777 ബ​ഹ്​​റൈ​നി​ക​ൾ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ബാ​ക്കി 2,687 ലധികംപേ​രും പ്ര​വാ​സി​ക​ളാ​ണ്. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച പ്ര​വാ​സി​ക​ളി​ൽ മു​മ്പ​ന്തി​യി​ലു​ള്ള​ത്​ ഇ​ന്ത്യ​ക്കാ​രാ​ണ്. കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചവരിലും ഇന്ത്യാക്കാരുടെ എണ്ണം കൂടുതലാണ്.