dogs

ന്യൂഡൽഹി:- പ്രത്യേക പരിശീലനത്തിലൂടെ നായ്ക്കളെ ഉപയോഗിച്ച് കൊവിഡ്-19 കണ്ടെത്തുന്ന ഗവേഷണത്തിന് 5 ലക്ഷം പൗണ്ട് അനുവദിച്ച് ബ്രിട്ടീഷ് സർക്കാർ. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും മുൻപ് തന്നെ കൊവിഡ് രോഗം തിരിച്ചറിയാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രോഗം അധികം ബാധിക്കും മുൻപ് കണ്ടെത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ചിലതരം അർബുദങ്ങൾ, മലേറിയ, പാർക്കിൻസൺസ് എന്നിവയെല്ലാം കണ്ടെത്താൻ നിലവിൽ നായ്ക്കളുടെ സേവനം തേടുന്നുണ്ട്. കോക്കർ സ്പാനിയൽസ്, ലാബ്രഡോർ ഇനത്തിൽ പെട്ടവയെയാണ് പരിശീലനത്തിൽ ഉപയോഗിക്കുക. ആറെണ്ണത്തെ ഇതിനായി തിരഞ്ഞെടുത്തു കഴിഞ്ഞു. മനുഷ്യനെ അപേക്ഷിച്ച് അറുപത് ഇരട്ടി മണങ്ങൾ നായ്ക്കൾക്ക് തിരിച്ചറിയാനാകും.

ഓരോ രോഗങ്ങളും നമ്മുടെ ശരീരഗന്ധത്തെ മാറ്രാനൊക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മലേറിയ രോഗത്തിന് അത്തരത്തിൽ ഗന്ധം മാറുമ്പോൾ കണ്ടെത്താൻ നായ്ക്കൾക്കായി. ഇതുപോലെ ഗന്ധം അനുസരിച്ച് നായ്ക്കൾക്ക് കൊവിഡും നേരത്തെ കണ്ടെത്താമെന്ന പ്രതീക്ഷയാണ് ഗവേഷകർക്ക്.