തിരുവനന്തപുരം: സ്‌പ്രിൻക്ളർ കേസിൽ കോടതിയിൽ നിന്ന് സർക്കാരിനെതിരെ ഉണ്ടാകാനിടയുളള നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രപരമായ നീക്കമാണ് സർക്കാക്കാരിന്റെ പുതിയ സത്യവാങ്മൂലമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലം പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. എന്നാൽ സ്‌പ്രിൻക്‌ളറിനെ പൂർണമായും ഒഴിവാക്കാതെ സോഫ്‌റ്റ്‌വെയർ അപ്‌ഡേഷൻ എന്ന പേരിൽ തുടരാൻ അനുവദിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. സർക്കാർ തന്നെ കുറ്റം ഏറ്റുപറഞ്ഞ് കരാറിൽ നിന്നു പിന്മാറുമ്പോൾ ചെയ്ത തെറ്റിനെതിരെ എന്തുനടപടി സ്വീകരിക്കുമെന്നു കൂടി വെളിപ്പെടുത്തണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.