mamata-banerjee
MAMATA BANERJEE

കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റിനെ മഹാദുരന്തം എന്ന് വിശേഷിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഉംപുന്റെ ആഘാതം കൊവിഡിനേക്കാൾ തീവ്രമാണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും അവർ പറഞ്ഞു.

' ഞാൻ വാർ റൂമിൽ ഇരിക്കുകയായിരുന്നു. നബന്നയിലെ എന്റെ ഓഫീസ് പോലും വിറകൊണ്ടു. യുദ്ധസമാന കാലഘട്ടത്തിൽ ഒരു വിഷമകരമായ സാഹചര്യത്തെ നേരിടുകയാണ്." - മമത പറഞ്ഞു.

സംസ്ഥാനത്തെ നാശനഷ്ടങ്ങൾ പരിശോധിക്കാനായി മമതാ കൊൽക്കത്തയിലെ ഒാഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.