zomato-and-swiggy
ZOMATO AND SWIGGY

റാഞ്ചി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗിയും സൊമാറ്റോയും ഇന്നലെ മുതൽ റാഞ്ചിയിൽ മദ്യവിതരണം ആരംഭിച്ചു. ജാർഖണ്ഡ്‌ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായും സംസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ഒരാഴ്ചയ്ക്കകം മദ്യവിതരണം ആരംഭിക്കുമെന്നും ഇരുകമ്പനികളും വ്യക്തമാക്കി. മദ്യം വീടുകളിലെത്തിക്കാൻ മറ്റ് സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി വരുകയാണെന്ന് സ്വിഗി അറിയിച്ചു. ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ മുഖാന്തരമാണ് ഉപഭോക്താക്കൾക്ക് മദ്യം വിതരണം ചെയ്യുന്നത്. സുരക്ഷിതമായി മദ്യം എത്തിക്കാൻ ചില കർശന മാനദണ്ഡങ്ങൾ സ്വിഗി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായവും വ്യക്തിവിവരങ്ങളും തെളിയിക്കുന്നവർക്ക് മാത്രമേ മദ്യം വീട്ടിലെത്തിക്കുകയുള്ളു. വ്യക്തികൾ അപ്‌ലോഡ് ചെയ്യുന്ന സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയും സെൽഫിയും സ്വിഗി പരിശോധിക്കും.