modi

ന്യൂ​ഡ​ൽ​ഹി: ഉം​പു​ൻ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയ പ​ശ്ചി​മ ബം​ഗാ​ളും ഒ​ഡീ​ഷ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച സ​ന്ദ​ർ​ശി​ക്കും. സംസ്ഥാനങ്ങളിലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ സ​ഞ്ച​രി​ച്ചാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി നാ​ശ​ന​ഷ്ട​ങ്ങ​ൾ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുക. ബം​ഗാ​ളി​നൊ​പ്പം രാ​ജ്യം മു​ഴു​വ​നു​ണ്ടെ​ന്നും ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​മെ​ന്നും മോ​ദി ട്വീ​റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കിയിരുന്നു.

ഉം​പു​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ ഉ​ണ്ടാ​യ നാ​ശം സം​ബ​ന്ധി​ച്ച പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടു. ഈ ​വെ​ല്ലു​വി​ളി നി​റ​ഞ്ഞ മ​ണി​ക്കൂ​റി​ൽ, രാ​ജ്യം മു​ഴു​വ​ൻ പ​ശ്ചി​മ ബം​ഗാ​ളു​മാ​യി ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്രാ​ർ​ത്ഥിക്കുകയാണ്​. സാ​ധാ​ര​ണ നി​ല ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മോ​ദി ട്വി​റ്റ​റി​ലൂടെ വ്യക്തമാക്കി.

ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ നേ​രി​ൽ കണ്ട് മ​ന​സി​ലാ​ക്കാ​നായി പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി ബം​ഗാ​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉംപുൻചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട അവലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് മ​മ​ത ഇ​ന്ന് ഇ​ക്കാ​ര്യം പ്രധാനമന്ത്രിയോട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉം​പു​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ 72 പേ​ർ സം​സ്ഥാ​ന​ത്ത് മരണപ്പെട്ടതായും മ​മ​ത ബാനർജി പ്രധാനമന്ത്രി അ​റി​യിച്ചിരുന്നു.