കൊച്ചി : ഐ.എസ്.എല്ലിന്റെ തുടക്കം മുതൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന ഡിഫൻഡർ സന്ദേശ് ജിംഗാന്റെ ജഴ്സി നമ്പരായ 21 ഇനി മറ്റാർക്കും നൽകില്ലെന്ന് കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി അറിയിച്ചു.ആറുസീസണുകളിലായി 76 മത്സരങ്ങളിൽ കളിച്ച താരത്തോടുള്ള ആദരവായാണ് ഇൗ തീരുമാനമെന്ന് ക്ളബ് ഉടമ നിഖിൽ ഭരദ്വാജ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് ജിംഗാൻ ബ്ളാസ്റ്റേഴ്സ് വിട്ടത്.ഖത്തർ,യു.എ.ഇ,ആസ്ട്രേലിയ എന്നിവിടങ്ങളിലെ ക്ളബുകളിൽ നിന്ന് ജിംഗാനെത്തേടി ഒാഫറുകൾ എത്തിയിട്ടുണ്ട്.
അതേസമയം മറ്റൊരു താരം സാമുവൽ ലാൽമുവാൻപുയ ബ്ളാസ്റ്റേഴ്സ് വിട്ട് ഒഡീഷ എഫ്.സിയിൽ ചേക്കേറി.