oman

മസ്‌കറ്റ്: കൊവിഡ് വ്യാധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഒമാൻ ഭരണകൂടം. രാജ്യത്തെ പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് 20 റിയാൽ പിഴ ഈടാക്കാനാണ് തീരുമാനം. പെരുന്നാൾ സമയത്ത് യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. കുടുംബാംഗങ്ങളല്ലാത്ത അഞ്ചിലധികം പേർ ഒത്തുചേർന്നാൽ അത് സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിെന്റെ ലംഘനമായി കണക്കാക്കും. ഇത്തരം കേസിൽ പിടിയിലാകുന്ന ഓരോരുത്തരിൽ നിന്നും നൂറ് റിയാൽ വീതം പിഴ ഈടാക്കാനും നിർദേശമുണ്ട്.

ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർ 1500 റിയാൽ നൽകേണ്ടിവരും. വിവാഹം, അവധി സമയങ്ങൾ, ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾ എന്നിവക്കെല്ലാം ഈ പിഴ നൽകേണ്ടിവരും. ക്വാറൈന്റൻ നടപടിക്രമങ്ങൾ പാലിക്കാത്തവരിൽ നിന്ന് 200 റിയാലും പിഴ ചുമത്തും. ഈ പിഴകൾ കൊവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തിെന്റെ ഫണ്ടിലേക്ക് വകയിരുത്തും. പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളിലടക്കം കടന്ന് ചെന്ന് പരിശോധന നടത്താൻ അവകാശമുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.