വുഹാൻ : കൊവിഡ് വൈറസിനൊപ്പം പേര് കേട്ട സ്ഥലമാണ് ചൈനയിലെ വുഹാന്‍. വൈറസിന്റെ പ്രഭവ കേന്ദ്രമാണ് വുഹാന്‍ എന്നാണ് പറയപ്പെടുന്നത്. കൊവിഡ് 19 ലോകം മുഴുവൻ വ്യാപിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നിയമവുമായി എത്തിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. ചൈനീസ് നഗരമായ വുഹാനിൽ കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിനും തിന്നുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. കാട്ടുമൃഗങ്ങളെ ഉപയോഗിച്ച് ഉപജീവനം നടത്തിയിരുന്ന കർഷകർക്ക് സാമ്പത്തിക സഹായം ചെയ്യാനാണ് തീരുമാനം.ലോകം മുഴുവൻ വ്യാപിച്ച കൊവിഡിന്റെ ഉത്ഭവവും കാരണവും വുഹാനിലെ മാർക്കറ്റിൽ നിന്നും ആണെന്നുള്ള ലോകരാഷ്ട്രങ്ങളുടെ ആരോപണത്തിലുണ്ടായ സമ്മർദ്ദമാണ് ഈ തീരുമാനത്തിന് പിന്നിൽ.
വുഹാനിൽ ഇപ്പോള്‍ വന്യമൃഗങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കുകയും വന്യജീവി വ്യാപാരം നിയമവിരുദ്ധമാക്കുകയും ചെയ്തു. സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പുതിയ നിയന്ത്രണം പുറത്തിറക്കി. എന്നാല്‍, കൊവിഡ് ഉത്ഭവം വന്യജീവികളുടെ ഇറച്ചിയില്‍ നിന്നല്ലെന്ന് തെളിയിക്കാന്‍ ഇറച്ചി കഴിച്ച് പ്രതിഷേധിക്കുന്നവരെയും ചൈനയിൽ കാണാം.പുതിയ ചട്ടമനുസരിച്ച്, വന്യമൃഗങ്ങളെയും അവ ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ ഉല്‍പ്പന്നങ്ങളെയും വുഹാനിലെ ഉപഭോഗത്തില്‍ നിന്ന് വിലക്കി. ദേശീയ, ഹുബെ പ്രവിശ്യാ സംരക്ഷണ പേജുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ മൃഗങ്ങളും മരുഭൂമിയില്‍ വസിക്കുകയും ചെയ്യുന്ന മൃഗങ്ങൾ ഉൾപ്പെടെ നിരോധനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിലയേറിയ ജലജീവികളെയും കണക്കിലെടുത്തിട്ടുണ്ട്. നിരോധിച്ചിരിക്കുന്ന വന്യജീവി അല്ലെങ്കില്‍ വന്യജീവി ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പ്രോസസ്സ് ചെയ്യാനോ ഉപയോഗിക്കാനോ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അനുവാദമില്ലെന്നും ഔദ്യോഗിക രേഖയില്‍ പറയുന്നു.വിദേശ മൃഗങ്ങളുടെ പ്രജനനം ഉപേക്ഷിക്കാന്‍ ചൈനയിലെ കര്‍ഷകര്‍ക്ക് പണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊവിഡ് 19 ആരംഭിച്ചത് ഹുവാന സീഫുഡ് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിന്നാണ്. അവിടെ മൃഗങ്ങളെകൂട്ടില്‍ കൂട്ടിയിട്ടിരുന്നു. സമുദ്രോല്‍പ്പന്നത്തിനുപുറമെ, സലാമാണ്ടറുകള്‍, വവ്വാലുകള്‍, പാമ്പുകള്‍, പന്നിയിറച്ചി തുടങ്ങിയ വിദേശ മൃഗങ്ങളെ വില്‍ക്കാന്‍ വിപണി ഉപയോഗിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.