pic

കൊല്ലം:സാമൂഹിക അകലം പാലിക്കാതെ കൂടുതൽ ആളുകളുമായി സർവീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകൾക്കെതിരെ നടപടി. കൊല്ലത്ത് ചില സ്വകാര്യ ബസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. ബസുകളുടെ പെർമിറ്റ് റദ്ദാക്കാനും ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനും നടപടി സ്വീകരിക്കും. ബസുകളിൽ പരിശോധന കർശനമാക്കുമെന്നും നിർദേശങ്ങൾ പാലിക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ആർ.ടി.ഒ ആർ.രാജീവ് അറിയിച്ചു.