ഹൈദരാബാദ്: ഹൈദരാബാദിൽ കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അഞ്ച് മലയാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കായംകുളം സ്വദേശിയുടെ ഭാര്യയുൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മെയ് 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നു. എന്നാൽ, മരണം സംഭവിച്ച ശേഷവും ഇയാളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. ഇപ്പോൾ രോഗം സ്ഥിരീകരിച്ച എല്ലാവരും ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.