ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 6088 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 148 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് 24 മണിക്കൂറിനിടയില്‍ ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,18,447 ആയി ഉയര്‍ന്നു. ഇതില്‍ 66,330 പേരാണ് ചികിത്സയിലുള്ളത്. 3583 ആണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുവെന്നുള്ളതാണ് കേന്ദ്രസർക്കാരിന് ആശ്വാസം നൽകുന്ന കാര്യം. 40.5 ശതമാനം പേര്‍ രോഗമുക്തരായെന്നാണ് ഇന്നത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്.