railway-

ന്യൂഡല്‍ഹി: റെയില്‍വെ ഇ-ടിക്കറ്റുകള്‍ അനധികൃതമായി വില്‍പന നടത്തിയ എട്ട് ഐ.ആര്‍.സി.ടിസി ഇടനിലക്കാരടക്കം 14 പേര്‍ അറസ്റ്റിലായി. റെയില്‍വേ പൊലീസാണ് 14 പേരെ പിടികൂടിയത്. മേയ് 12-ന് പ്രഖ്യാപിച്ച രാജധാനി സ്പെഷ്യൽ ട്രെയിനുകള്‍ക്കുള്ള ഇ-ടിക്കറ്റുകളാണ് ഇവര്‍ അനധികൃതമായ വില്‍പന നടത്തിയത്. ടിക്കറ്റുകള്‍ നേരത്തെ സ്വന്തമാക്കി ആവശ്യക്കാര്‍ അധിക വിലക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.

റെയിൽവെ പൊലീസ് രാജ്യവ്യാപകമായി ഇത്തരത്തില്‍ അന്വേഷണം നടത്തിവരുന്നുണ്ട്. ഒന്നിലധികം ഐ.ഡികള്‍ ഉപയോഗിച്ച് ഇടനിലക്കാർ ടിക്കറ്റുകള്‍ വാങ്ങികൂട്ടുന്നത് സംബന്ധിച്ചും ബെര്‍ത്തുകളെ സംബന്ധിച്ചും വ്യാപകമായി പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതേ തുടർന്നാണ് റെയിൽവെ പൊലീസ് അന്വേഷണം വ്യാപകമാക്കിയത്. അറസ്റ്റിലായ 14 പേരില്‍ നിന്നായി 6,36,727 രൂപയുടെ ഇ-ടിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു.