trump

വാഷിം​ഗ്ടൺ: കൊവി​ഡി​ന്റെ ഉത്ഭവം ചൈനയിൽ നിന്നാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. അമേരിക്ക ഈ സംഭവത്തെ നിസാരമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. മിഷി​ഗണിൽ ആഫ്രിക്കൻ അമേരിക്കൻ നേതാക്കൾ ഉൾപ്പെട്ട സെമിനാറിൽ പങ്കെടുക്കവേ ട്രംപ് ഇങ്ങനെ പറഞ്ഞത്.

'ചൈനയിൽ നിന്ന് തന്നെയാണ് വൈറസിന്റെ ഉത്ഭവം. അക്കാര്യത്തിൽ ഞങ്ങൾ സന്തുഷ്ടരല്ല. ഈ സംഭവത്തെ നിസാരമായി കാണാനും തയ്യാറല്ല'- ട്രംപ് പറഞ്ഞു. ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത കൊവിഡിന് പിന്നിൽ ചൈനയുടെ കഴിവുകേടാണ് എന്ന് ട്രംപ് നേരത്തേ വിമർശനമുന്നയിച്ചിരുന്നു. അമേരിക്കയെ തകർക്കാനാണ് ചൈന ശ്രമിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.