pic

ആലപ്പുഴ: തോട്ടപ്പള്ളിയിൽ പൊഴിയുടെ തീരത്തെ കാറ്റാടി മരങ്ങൾ മുറിച്ചു മാറ്റുന്നു. പൊഴിയുടെ വീതി കൂട്ടാനാണ് ഇതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.എന്നാൽ ഇതിനുപിന്നിൽ മറ്റുലക്ഷ്യങ്ങളുണ്ടെന്നും മരങ്ങൾ മുറിക്കുന്നത് കടലേറ്റം രൂക്ഷമാക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും കോൺഗ്രസിന്റെയും ആരോപണം. പ്രതിഷേധിച്ചവരെ പൊലീസ് നീക്കം ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് അഴിമുഖത്തേക്കുള്ള റോഡുകൾ അടച്ചു. വൻപൊലീസ് സന്നാഹം സ്ഥലത്തുണ്ട്.