വാഷിംഗ്ടൺ: ലോകത്ത് 24 മണിക്കൂറിനിടെ 1,07,085 പേർക്കാണ് കൊവിഡ് ബാധിച്ചത്. 4,934 പേർ മരിച്ചു. ലോകത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം 51,97,776 ആയി. 3,34,675 പേരാണ് മരിച്ചത്. 20,82,717 പേർക്ക് രോഗം ഭേദമായി. 27,80,384 പേർ ചികിത്സയിലാണ്. ഇതിൽ 45,610 പേരുടെ നില ഗുരുതരം.
അമേരിക്കയിൽ ഓരോ ദിവസവും പതിനായിരക്കണക്കിന് പേരിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മാത്രം 28,179 പുതിയ കേസുകളാണ് ഉണ്ടായത്. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 16,20,902 ആയി . 1,418 പേരാണ് ഒരുദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 96,354 3,82,169 പേർക്ക് രോഗംഭേദമായി. 11,42,379 പേർ ചികിത്സയിലാണ്. 17,902 പേരുടെ നില ഗുരുതരമാണ്. ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ പേർ മരിച്ചത്. 28,867 പേർ. 3,66,217 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വിവിധ രാജ്യങ്ങളിൽ കൊവിഡ് ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും എണ്ണം ഇപ്രകാരം: റഷ്യ: 3,17,554 3,099, ബ്രസീൽ: 3,10,921 20,082, സ്‌പെയിൻ: 2,80,117 27,940, യുകെ: 2,50,908 36,042, ഇറ്റലി: 2,28,006 32,486, ഫ്രാൻസ്: 1,81,826 28,215, ജർമനി: 1,79,021 8,309, തുർക്കി: 1,53,548 4,249, ഇറാൻ: 1,29,341 7,249, ഇന്ത്യ: 1,18,501 3,585.