തിരുവനന്തപുരം ജില്ലയിലെ വർക്കല പോലീസ് സ്റ്റേഷന് അടുത്ത് നിന്ന് താഴോട്ടു പോകും വഴി അഞ്ഞൂറോളം വീടുകൾ അതിനടുത്തായി കാടു പിടിച്ചു കിടക്കുന്ന കുറേ സ്ഥലം അത് ജെസിബി ഉപയോഗിച്ചു വൃത്തി ആക്കുന്നതിനിടയിൽ ആണ് ആ കാഴ്ച... രണ്ടു വലിയ വെരുകും,അതിന്റെ മൂന്നു കുഞ്ഞുങ്ങളും.

snake-master

ആളുകളുടെ ശബ്‌ദം കേട്ട് രണ്ടു വലിയ വെരുകുകൾ ഒരു കുഞ്ഞിനേയും എടുത്തുകൊണ്ടു ഓടി ,രണ്ടു കുഞ്ഞുങ്ങൾ അവിടെ തന്നെ ഇരുന്നു. മൂർഖനും അണലിയും ധാരാളം ഉള്ള സ്ഥലം. രാവിലെ ഒരു മൂർഖൻ പാമ്പിനെ കണ്ടതേ ഉള്ളു, തള്ള വെരുക് വന്നു മറ്റു രണ്ടു കുഞ്ഞുങ്ങളെയും കൊണ്ടുപോകും എന്ന പ്രതീക്ഷയിൽ നാട്ടുകാർ അവിടെ മാറി നിന്നു.

തിരിച്ചു വന്നു നോക്കുമ്പോഴും കുഞ്ഞുങ്ങൾ അവിടെ തന്നെ ഇരിക്കുന്നു. ഇവയുടെ കരച്ചിൽ കേട്ട് മൂർഖൻ പാമ്പു ഭക്ഷണ മാക്കാനും സാദ്ധ്യത കൂടുതലാണ്. എന്തായാലും മൂർഖൻ പാമ്പു ഇവയുടെ അടുത്ത് വരാത്തത് നന്നായി പക്ഷെ ഇനിയും കുഞ്ഞുങ്ങളെ ഇവിടെ വിട്ടിട്ടു പോകാൻ അവിടെ നിന്നവർക്ക് തോന്നിയില്ല. തള്ളയും വരാൻ സാദ്ധ്യത കുറവാണു.

അങ്ങനെ വാവയെ വിളിച്ചു. അങ്ങനെ കുഞ്ഞുങ്ങളെയും എടുത്തു വാവ വീട്ടിൽ എത്തി പരിപാലിച്ചു വരുന്നു. ലോകത്തു തന്നെ ഏറ്റവും കൂടുതൽ വിലയുള്ള കാപ്പിക്കുരു നൽകുന്ന വെരുകുകളെ വാവ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു ,ഒപ്പം അവയെ പരിപാലിക്കുന്ന അപൂർവ കാഴ്ചയും കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്