തിരുവനന്തപുരം: വായ്‍പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പലിശ ബാധ്യതയും കേന്ദ്രം ഏറ്റെടുക്കണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറാൻ ധനവകുപ്പ് ട്രഷറികൾക്ക് നിർദേശം നൽകി.
അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറാനായിരുന്നു ഇതുവരെ അനുമതി നൽകിയിരുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് വായ്പകളുടെ മൊറട്ടോറിയം റിസർവ് ബാങ്ക് മൂന്നു മാസത്തേക്ക് കൂടി നിട്ടീയത്. ഓഗസ്റ്റ് 31 വരെയാണ് മോറട്ടോറിയം നീട്ടിയത്.