covid
COVID

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധ അറുതിയില്ലാതെ തുടരുന്നു. രോഗികൾ 52 ലക്ഷമായി ഉയർന്നു. മരണം 3.34 കവിഞ്ഞു. 20 ലക്ഷത്തിലധികം പേർ രോഗവിമുക്തി നേടിയെങ്കിലും രോഗികൾ വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗവ്യാപനത്തിന് ശമനമായെങ്കിലും യൂറോപ്പിലെ ആകെ മരണം 170,000 കവിഞ്ഞു. ഇതിൽ സിംഹഭാഗവും ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലാണ്.

അമേരിക്കയിൽ കൊവിഡ് വ്യാപനത്തിന് ഇതുവരെ യാതൊരു ശമനവും കൈവന്നിട്ടില്ല. ഇന്നലെ മാത്രം 1,378 പേർ മരിച്ചു. നിലവിൽ രാജ്യത്ത് 16 ലക്ഷത്തിലധികം രോഗികളുണ്ട്. ആകെ മരണം - 96,359. റഷ്യയിൽ ഇന്നലെയും 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 150 പേർ മരിച്ചു. ആകെ മരണം - 3,249. രോഗികൾ - 326,448. ബ്രസീലിൽ പ്രതിദിന മരണം 1000 കടന്നു. ആകെ മരണം - 20,082. രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.

 നവജാത ശിശു കൊവിഡ് ബാധിച്ച് മരിച്ചു.

ദക്ഷിണാഫ്രിക്കയിൽ നവജാത ശിശു കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടു ദിവസമാണ് കുഞ്ഞിന്റെ പ്രായം. ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞ്.

ജനിച്ചപ്പോൾ തന്നെ കുഞ്ഞിന് ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു.പ്രസവ സമയത്ത് തന്നെ കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് ഉള്ളതായി കണ്ടെത്തിയിരുന്നു. പ്രസവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ കുഞ്ഞിനും സ്ഥിരീകരിച്ചു.

 തായ്‌ലാൻഡിൽ ജൂൺ അവസാനം വരെ അടിയന്തിരാവസ്ഥ.

 ബൾഗേറിയയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ്.

 ആഡംബര ഷിപ്പുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ആസ്ട്രേലിയ നീട്ടി.

 ചൈനയിൽ നാല് പുതിയ കേസുകൾ.