paal-peda

പാൽപേഡ ആ‌ർക്കാണ് ഇഷ്ടമല്ലാത്തത് ? പാലും മധുരവും ഒത്തിണങ്ങുന്ന പാൽപേഡയുടെ ആ സ്വാദ് ശരിക്കും എല്ലാവരെയും അതിന്റെ ഫാനാക്കി മാറ്രുകയാണ്. പാൽപ്പൊടിയും പാലും ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിൽ പാൽപേഡ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ :

ഉപ്പില്ലാത്ത ബട്ടർ - 200 ഗ്രാം

പാൽ -1 ലിറ്റർ

പാൽപ്പൊടി -3 കപ്പ്

നെയ്യ് - ആവശ്യത്തിന്

പഞ്ചസാര - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ അൽപം ബട്ടറിടുക. ഇത് ഉരുകുമ്പോൾ പാൽ ഒഴിയ്ക്കുക. അഞ്ച് മിനിറ്റിന് ശേഷം പാൽപ്പൊടിയും പഞ്ചസാരയും ചേർത്ത് ഇളക്കുക. ഇത് കട്ടപിടിയ്ക്കാതെ 10 മിനിറ്റ് തുടർച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇത് ഉറഞ്ഞ് കഴിയുമ്പോൾ വാങ്ങി വയ്ക്കാം. അതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. തണുത്ത് കഴിയുമ്പോൾ കയ്യിൽ നെയ്യ് പുരട്ടി ഇഷ്ടമുള്ള ഷേയ്പ്പിൽ ആക്കിയെടുക്കുക.