facebook
FACEBOOK

സാൻ ഫ്രാൻസിസ്​കോ: കൊവിഡ്​ ഭീഷണി അവസാനിച്ചാലും 50 ശതമാനം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സ​​മ്പ്രദായം തുടരുമെന്ന്​​ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്. 50,000 ജീവനക്കാരുള്ള കമ്പനിയിൽ 25,000 പേർ മാത്രം സിലിക്കൺവാലിയിലെ ഓഫീസിൽ വന്നാൽ മതിയാകും. ജൂലായ് മുതൽ ഇത്​ ഔദ്യോഗികമായി നടപ്പാക്കും. നികുതി ആവശ്യങ്ങൾക്കായി 2021 ജനുവരി ഒന്നിനകം ജീവനക്കാരുടെ പുതിയ ജോലി സ്ഥലം ക്രമീകരിക്കും. കൊവിഡിന്​ ശേഷമുള്ള തൊഴിൽ സംസ്‌കാരം എങ്ങനെയായിരിക്കുമെന്നതിനുള്ള സൂചനയായാണ്​ സാമ്പത്തിക രംഗം ഈ നീക്കത്തെ കാണുന്നത്​. ഈ മാസം ആദ്യം ട്വിറ്ററും സമാനമായ തീരുമാനമെടുത്തിരുന്നു.