boni-kapoor

ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ വീട്ടിലെ രണ്ടു ജോലിക്കാര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ദിവസം മുന്‍പാണ് താരകുടുംബത്തിലെ ഒരു ജോലിക്കാരന്‍ കൊവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ജാന്‍വിയും അച്ഛന്‍ ബോണി കപൂറും സഹോദരി ഖുശിയും ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റീനിലാണ്. ഇവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഇവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന 23 വയസുള്ള ചരണ്‍ സാഹുവിനാണ് ആദ്യം കൊവിഡ് 19 സ്ഥിരീകരിത്. ശനിയാഴ്ച വൈകിട്ട് മുതല്‍ അയാള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ടെസ്റ്റ് നടത്തുകയുമായിരുന്നു. മറ്റു ജോലിക്കാരും ഇവര്‍ക്കൊപ്പം വീട്ടിലുണ്ട്.