ന്യൂഡൽഹി: കൊവിഡ് മൂലം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാവുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച 2020-21ൽ നെഗറ്റീവിലെത്തുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ കാര്യമായ വ്യതിയാനമുണ്ടായിട്ടില്ല.
രാജ്യത്തെ കയറ്റുമതി 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതിനെയെല്ലാം നേരിടാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്നും അതിൽ വിശ്വാസം അർപ്പിക്കണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. റിസർബാങ്ക് കയറ്റുമതി ക്രെഡിറ്റ് കാലയളവ് ഒരുവർഷത്തിൽ നിന്ന് 15 മാസമായി ഉയർത്തുമെന്ന് ഗവർണർ അറിയിച്ചു. പണ ലഭ്യത ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ 0.40 ശതമാനം കുറച്ച് റിപ്പോ നിരക്ക് നാല് ശതമാനമാക്കി. കൊവിഡ് മൂലം ആളുകൾ വാങ്ങൽ നിരക്ക് കുറച്ചതും സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയായി. നിക്ഷേപം ഇതോടെ ഇല്ലാതായതായും ശക്തികാന്ത് ദാസ് വ്യക്തമാക്കി.