henna

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ഗുണങ്ങളാണ് മൈലാഞ്ചിയ്ക്ക് ഉള്ളത്. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മൈലാഞ്ചി എന്ന കാര്യത്തിൽ സംശയം വേണ്ട. മൈലാഞ്ചി പ്രധാനമായും ഡൈ പ്ലാന്റായി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ശ്രദ്ധിക്കാം.

മൈലാഞ്ചിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ അകാല വാർദ്ധക്യം, അത് മൂലമുണ്ടാവുന്ന ചുളിവുകൾ എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ കഴിയുന്ന ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഇഫക്റ്റുകൾ മൈലാഞ്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് വില്ലനാവുന്ന ഇത്തരം പ്രശ്നങ്ങളെയും ചർമ്മത്തിലെ ചുക്കിച്ചുളിയലുകളേയും ഇല്ലാതാക്കുന്നതിന് മൈലാഞ്ചി വളരെയധികം സഹായിക്കുന്നുണ്ട്.

നഖത്തിന്റെ ആരോഗ്യം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഫംഗസ് ബാധ, നഖത്തിലെ വേദന, നഖം പഴുക്കുന്നത്, നിറ വ്യത്യാസം, അണുബാധ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് മൈലാഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ നഖത്തിന്റെ ആരോഗ്യത്തിനും മുകളിൽ പറഞ്ഞ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. നഖത്തിന് മുകളിൽ മൈലാഞ്ചി ഇല അരച്ചതും അൽപം മഞ്ഞളും മിക്‌സ് ചെയ്ത് തേയ്ക്കാവുന്നതാണ്. മുറിവുണങ്ങുന്നതിനും അണുബാധക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് മൈലാഞ്ചിയില. അണുബാധകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും വീക്കം ഇല്ലാതാക്കുന്നതിനും മൈലാഞ്ചി വളരെ ഗുണം ചെയ്യും.

പൊള്ളൽ, മുറിവുകൾ, സ്‌ക്രാപ്പുകൾ എന്നിവയിൽ ഇത് തലമുറകളായി പ്രയോഗിക്കുന്നുണ്ട്. മാത്രമല്ല ചർമ്മത്തിൽ നിന്നുള്ള ചൂട് കൃത്യമായി വലിച്ചെടുക്കുന്ന പ്രകൃതിദത്തമായി മുറിവിനെ തണുപ്പിക്കാനും ഉള്ള കഴിവും മൈലാഞ്ചിക്കുണ്ട്. കറ്റാർ വാഴ നൽകുന്ന അതേ സംരക്ഷണം തന്നെയാണ് മൈലാഞ്ചിയും നൽകുന്നത്.

ആയുർവേദ പാരമ്പര്യമനുസരിച്ച് മൈലാഞ്ചി പനി കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലുടനീളം താപനില ഉയരുന്നത് മറ്റൊരു അവയവത്തിനുണ്ടാവുന്ന രോഗങ്ങളുടെ ലക്ഷണമായാണ് കണക്കാക്കുന്നത്. അപ്പോൾ ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില താഴേക്ക് കൊണ്ടുവരുന്നത് ആവശ്യമാണ്. ഒന്നുകിൽ വിയർപ്പ് ഉണ്ടാക്കുകയും ഫലപ്രദമായി പനി ഇല്ലാതാവുകയും അല്ലെങ്കിൽ ശരീരത്തെ തണുപ്പിച്ച് മൈലാഞ്ചിക്ക് പനിയിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു.

ചില ഉറക്ക തകരാറുകൾ പരിഹരിക്കുന്നതിന് ഹെന്ന ഓയിൽ ഉപയോഗിക്കുന്നു. അതിനാൽ ഉറക്കമില്ലായ്മയോ വിട്ടുമാറാത്ത അസ്വസ്ഥതയോ അനുഭവിക്കുകയാണെങ്കിൽ , ഇത് തലയിൽ തേച്ച് കുളിക്കാവുന്നതാണ്. ദിവസവും ഈ എണ്ണ തേച്ച്കുളിച്ച് ഉറങ്ങാൻ കിടക്കൂ. ഇത് നിങ്ങൾക്ക് നല്ല ഉറക്കം നൽകുന്നതിന് സഹായിക്കുന്നു.