സൗത്ത് അമേരിക്കൻ രാജ്യമായ ബ്രസീലിലെ മൂന്നു ലക്ഷം വരുന്ന ആദിവാസി സമൂഹം കൊവിഡ് 19 കൊണ്ട് തുടച്ചു മാറ്റപ്പെടാം എന്ന് പരിസ്ഥിതി സംരക്ഷകർ പറയുന്നു. ആമസോൺ വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസികൾ അഞ്ഞൂറ് വർഷം മുൻപ് യൂറോപ്യൻമാർ വന്നപ്പോൾ അവരുടെ അസുഖം പിടിപെട്ടു ഉന്മൂല നാശത്തിന്റെ പടി വാതിൽക്കൽ എത്തിയതാണ്.
അത് പോലൊരു അവസ്ഥയാണ് കൊവിഡ് 19 നേരിടുമ്പോൾ ഇന്നുള്ളത് എന്നും ഉടൻ തന്നെ അവരുടെ കാടുകൾ നശിപ്പിക്കുന്നതും നിയമവിരുദ്ധ ഖനികൾ നടത്തുന്നതും നിർത്തി വയ്ക്കണമെന്ന് ലോകപ്രശസ്തഗായകരും, കലാകാരന്മാരും എഴുത്തുകാരും മറ്റും ആവശ്യപ്പെടുന്നു.
മഡോണ, ബ്രാഡ് പിറ്റ്, ഓപറാ വിൻഫ്രി , പോൾ മക്കാർട്ടിനി, വർഗിയോസ് യോസ, മെറിൽ സ്ട്രീപ് തുടങ്ങിയ ലോക പ്രശസ്ത പ്രതിഭകൾ 3 ലക്ഷം വരുന്ന ആദിവാസികളെ സംരക്ഷിക്കണം എന്നാവശ്യപ്പെടുകയാണ്. കൗമുദി ടി.വിയ്ക്ക് വേണ്ടി നിർമ്മിച്ച ഡോക്യുമെന്ററിയുടെ ഭാഗമായി ഈ ആദിവാസികളും ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഇഗാസുവും ചിത്രീകരിച്ചിട്ടുണ്ട്. അതിലെ ചില ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്നത്തെ കൊവിഡ് 19 ഭീഷണിയുടെ കഥ പറയുകയാണ് Planet Search with MS എന്ന യൂട്യൂബ് ചാനൽ.