മുംബയ്: പ്രശസ്ത ചലച്ചിത്ര നിരൂപകനും നാടക സംവിധായകനും ഭാരതീയ വിദ്യാഭവൻ ജേർണലിസം വിഭാഗം ഡയറക്ടറുമായിരുന്ന പരേതനായ ടി.എം.പി നെടുങ്ങാടിയുടെ (നാദിർഷാ) പത്നി, പാലക്കാട് നല്ലേപ്പിള്ളി അങ്കരാത്ത് തറവാട്ട് കുടുംബാംഗമായ സരസ്വതി നെടുങ്ങാടി (78) മുംബയിൽ അന്തരിച്ചു. മക്കൾ: താമര നെടുങ്ങാടി (പ്രശസ്ത ഹിന്ദി ടെലിവിഷൻ ഡയറക്ടറും, മീഡിയ സ്‌കൂൾ അദ്ധ്യാപികയും) ലോപമുദ്ര നെടുങ്ങാടി ( ലണ്ടൻ). മരുമക്കൾ: വിനോദ് രംഗനാഥ് (നാടക സംവിധായകൻ, ഹിന്ദി, മലയാളം തിരകഥാകൃത്ത്) ഹരീഷ് പാലാട്ട് (ലണ്ടൻ).