twitter

തിരുവനന്തപുരം: കൊവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക്‌ മറുപടി നൽകുന്നു. ട്വിറ്ററിലാണ്‌ സംസ്ഥാനത്തെ പ്രവർത്തനങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി നേരിട്ട്‌ മറുപടി നൽകുന്നത്‌. നാളെ ഉച്ചയ്ക്ക് 12 മുതലാണ്‌ ട്വിറ്റർ ഉപയോഗിക്കുന്നവർക്ക്‌ മുഖ്യമന്ത്രിയോട്‌ സംവദിക്കാൻ അവസരമുള്ളത്‌. #AskPinarayiVijayan എന്ന ഹാഷ്‌ ടാഗിലാണ്‌ ചോദ്യങ്ങൾ ചോദിക്കേണ്ടത്‌. ട്വിറ്റർ ഇന്ത്യയുടെ "ആസ്‌ക്‌ ദ സിഎം' എന്ന പരിപാടിയുടെ ഭാഗമായാണ്‌ മുഖ്യമന്ത്രി ട്വിറ്റർ തത്സമയ ചോദ്യോത്തരത്തിൽ പങ്കെടുക്കുന്നത്‌.