reliance-jio

മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസിന്റെ 2.32 ശതമാനം ഓഹരികൾ പ്രമുഖ അമേരിക്കൻ നിക്ഷേപക സ്ഥാപനമായ കെ.കെ.ആർ 11,367 കോടി രൂപയ്ക്ക് ഏറ്റെടുക്കും. ജിയോയ്ക്ക് മൊത്തം 4.91 ലക്ഷം കോടി രൂപയുടെ ഓഹരിമൂല്യവും 5.16 ലക്ഷം കോടി രൂപയുടെ സംരംഭക മൂല്യവും കണക്കാക്കിയാണ് നിക്ഷേപം. ഏഷ്യയിൽ കെ.കെ.ആറിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്.

ഒരുമാസത്തിനിടെ ജിയോ പ്ളാറ്ര്‌ഫോംസിലേക്ക് എത്തിയ വമ്പൻ നിക്ഷേപങ്ങളിൽ അഞ്ചാമത്തേതാണിത്. ഏപ്രിൽ 22ന് ഫേസ്‌ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ച് 9.99 ശതമാനം ഓഹരികൾ ഏറ്റെടുത്തു. മേയ് നാലിന് സിൽവർലേക്ക് 1.15 ശതമാനം ഓഹരികൾ 5,665 കോടി രൂപയ്ക്കും വിസ്‌റ്റ പാർട്‌ണേഴ്‌സ് മേയ് എട്ടിന് 2.32 ശതമാനം ഓഹരികൾ 11,367 കോടി രൂപയ്ക്കും മേയ് 17ന് ജനറൽ അറ്റ്ലാന്റിക് 1.34 ശതമാനം ഓഹരികൾ 6,598 കോടി രൂപയ്ക്കും ഏറ്റെടുത്തിരുന്നു.

₹78,562 കോടി

ഒരുമാസത്തിനിടെ അഞ്ചു വലിയ നിക്ഷേപങ്ങളിലൂടെ ജിയോയിലേക്ക് എത്തിയ തുക.