kerala-technical-universi

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ ബി.ടെക് എട്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ 25 വരെ ചെയ്യാം. വിദ്യാർത്ഥികൾ ലോഗിൻ വഴി രജിസ്‌ട്രേഷൻ ചെയ്തതിനു ശേഷം ഫീസ് കോളേജിൽ അടക്കാം. ഫീസ് അടക്കാനുള്ള സമയപരിധി അതാതു കോളേജുകൾക്ക് തീരുമാനിക്കാം. എന്നാൽ അവസാന തീയതിക്ക് മുമ്പായി കുട്ടികളുടെ അപേക്ഷകൾ സർവകലാശാലയിൽ സമർപ്പിക്കണം. വിദ്യാർത്ഥികളുടെ പരീക്ഷാ ഫലങ്ങൾ സപ്ലിമെന്ററി പരീക്ഷ രജിസ്‌ട്രേഷൻ ഫീസ് ലഭിച്ചതിനുശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. ഡിസംബറിൽ നടത്തിയ ബി.ടെക്, ബി.ടെക് (പാർട്ട് ടൈം), ബി.ഡെസ്, ബി.ആർക്ക് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ പകർപ്പിനും വേണ്ടി ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ലോഗിൻ വഴി അപേക്ഷിച്ചു ഫീസ് നേരിട്ടോ കോളേജിലോ അടയ്ക്കാം. ഉത്തര കടലാസിന്റെ പകർപ്പിനു 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയും ആണ്. ഡിസംബറിൽ നടത്തിയ എല്ലാ ബിരുദാനന്തര പരീക്ഷകളുടെയും ഉത്തര കടലാസുകളുടെ സ്‌ക്രൂട്ടിനിക്കും ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.