ss

തിരുവനന്തപുരം: കിള്ളിയാർ കരകവിഞ്ഞൊഴുകി നാശനഷ്ടങ്ങളുണ്ടായവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ജഗതി, ബണ്ട് റോഡ്, കണ്ണേറ്റുമുക്ക്, കുരുക്കുവിളാകം, കാരയ്ക്കാട്,അലക്കുകടവ്, വലിയശാല എന്നിവിടങ്ങൾ റവന്യൂ ഉദ്യോഗസ്ഥരോടൊപ്പം എം.എൽ.എ സന്ദർശിച്ചു. മേലാറന്നൂർ ഭാഗത്ത് കിള്ളിയാറിന്റെ വശങ്ങളിൽ ബണ്ട് നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ അനുവദിച്ചെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.