hyundai

കൊച്ചി: കൊവിഡിനെതിരെ മുൻനിരയിൽ പോരാടുന്ന ഡോക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ആദരസൂചകമായി നിരവധി ആനുകൂല്യങ്ങളുമായി ഹ്യുണ്ടായ്. മുൻഗണനാ ക്രമത്തിലുള്ള സർവീസ്, സൗജന്യ എ.സി ചെക്ക്, സൗജന്യ ടോപ്പ് വാഷ്, ഹൈ ടച്ച് പോയിന്റ് സാനിട്ടൈസേഷൻ തുടങ്ങിയവയാണ് ആനുകൂല്യങ്ങൾ.

കാർ ഇന്റീരിയർ സാനിട്ടൈസേഷൻ, ലേബർ ചാർജ്, എയർ പ്യൂരിഫയർ, റോഡ്സൈഡ് അസിസ്‌റ്റൻസ്, എക്‌സ്‌റ്റൻഡഡ് വാറന്റി തുടങ്ങിയവയിലും ആകർഷക ആനുകൂല്യങ്ങളുണ്ട്. തിരഞ്ഞെടുത്ത മോഡലുകൾക്ക് മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർക്ക് പ്രത്യേക ഓഫറും ലഭ്യമാണ്. മേയ് 31 വരെയാണ് ഓഫർ.