photo

കൊട്ടാരക്കര: കൊവിഡ് പ്രതിരോധത്തിനായി എല്ലാവരും മാസ്ക് ധരിക്കുമ്പോഴും മാതൃകയാകേണ്ട മന്ത്രി മാസ്ക് വയ്ക്കില്ല. വനം വകുപ്പ് മന്ത്രി കെ.രാജുവാണ് മാസ്ക് വയ്ക്കാതെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പൊതുചടങ്ങുകളിൽ മാത്രമല്ല, വഴി നടക്കുമ്പോഴും വീട്ടിൽ നിൽക്കുമ്പോഴും ഉൾപ്പടെ മാസ്ക് ഉപയോഗിക്കണമെന്നാണ് കൊവിഡ് ചട്ടം. മാസ്ക് വയ്ക്കാത്തവർക്കെതിരെ പിഴ ഈടാക്കുന്നുമുണ്ട്. മാസ്കും സാനിട്ടൈസറും ഉപയോഗിക്കുന്നതിനായി ബോധവത്കരണവും ശിക്ഷാ നടപടികളും തുടരുന്നതിനിടയിൽ ഇന്നലെ മന്ത്രി കെ.രാജു കൊട്ടാരക്കരയിലെ പൊതുചടങ്ങിനെത്തിയതും മാസ്ക് ഇല്ലാതെയാണ്. റിട്ട. അദ്ധ്യാപക ദമ്പതികൾ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് ഏറ്റുവാങ്ങാനാണ് മന്ത്രി കൊട്ടാരക്കര സിവിൽ സ്റ്റേഷനിലെത്തിയത്.