ചെന്നൈ: സംസ്ഥാനത്ത് ഈമാസം 31 വരെ വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ കൊവിഡ് രോഗികൾ വർദ്ധിച്ചതിനെ തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടാണ് അഭ്യർത്ഥന. തിങ്കളാഴ്ച മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനിരിക്കെയാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. ചെന്നൈ ഉൾപ്പെടെ മെട്രോ നഗരങ്ങളിൽനിന്നാണ് വിമാന സർവീസ് ആദ്യം ആരംഭിക്കുക. പക്ഷേ, ചെന്നൈയിൽ ആവശ്യത്തിന് പൊതുഗതാഗത സംവിധാനം ഇപ്പോൾ ഇല്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ തമിഴ്നാട് അറിയിച്ചു.