ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ജൂൺ അവസാനത്തോടെ ഉയർന്ന തോതിൽ എത്തുമെന്ന് പഠനം. ജൂണ്‍ 21 നും 28 നും ഇടയില്‍ കൊവിഡ് കേസുകള്‍ അതിന്റെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഈ കാലയളവില്‍ പ്രതിദിനം 7,000-7,500 പോസിറ്റീവ് കേസുകള്‍ കണ്ടേക്കാമെന്നും ജാദവ്പൂര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്‍ഡ് ഇക്കോളജി കോര്‍ഡിനേറ്ററും പ്രൊഫസറുമായ നന്ദുലാല്‍ ബൈരാഗിയും സംഘവും നടത്തിയ പഠനം വിലയിരുത്തുന്നു.
ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം ജൂണ്‍ അവസാനം വരെ ഉയര്‍ന്നുകൊണ്ടിരിക്കുമെന്നും പഠനത്തിലുണ്ട്. ജൂലായ് രണ്ടാം വാരം മുതല്‍ ദിവസേന സ്ഥിരീകരിക്കുന്ന കേസുകളില്‍ കുറവ് കണ്ടേക്കാമെന്നും പഠനത്തില്‍ അംഗമായിരുന്ന ജാദവ്പൂര്‍ സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ നന്ദുലാല്‍ ബൈരാഗി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
കൊവിഡിനെതിരായ നടപടികളും പരിശോധനയും വര്‍ദ്ധിച്ചതോടെ ഒക്ടോബറിനുള്ളില്‍ ഇത് കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒക്ടോബര്‍ ആദ്യ വാരത്തില്‍ അഞ്ച് ലക്ഷത്തില്‍ എത്തുമെന്നും തുടര്‍ന്ന് ഇത് കുറയുന്ന പ്രവണത കാണിക്കാന്‍ തുടങ്ങുമെന്നും ബൈരാഗി പറഞ്ഞു. രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് രോഗം പകരുന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
പ്രത്യേക മരുന്നുകളുടെയും വാക്‌സിനുകളുടെയും അഭാവത്തില്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വഴികള്‍ തേടുമ്പോള്‍ തന്നെ കൊവിഡ് വൈറസ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പകരുന്നത് തടയാന്‍ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.