അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് ജീവാപായ സന്ദേശം അയച്ചു. ''മേയ് ഡേ...മേയ് ഡേ...മേയ് ഡേ...മേയ് ഡേ...പാകിസ്ഥാൻ 8303...''
അടുത്ത നിമിഷം വിമാനത്തിന്റെ ബന്ധം നഷ്‌ടമായി തകർന്നു വീണു.
പൈലറ്റിന്റെ സന്ദേശങ്ങളുടെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്.
വിമാനത്തിന്റെ രണ്ട് എൻജിനുകളും തകരാറായെന്ന് പൈലറ്റ് പറയുന്നുണ്ട്. വിമാനം പള്ളകൊണ്ട് ഇടിച്ചിറങ്ങാൻ കൺട്രോൾ ടവറിൽ നിന്ന് നിർദ്ദേശിക്കുന്നുണ്ട്.അതിനായി ഒരു റൺവേയും നിർദ്ദേശിച്ചു. ലാൻഡിംഗിന് ഒരു ശ്രമം കൂടി നടത്താൻ വട്ടം ചുറ്റി പറക്കാൻ ഒരുങ്ങുന്നതിനിടെയാണ് പൈലറ്റിന്റെ മേയ് ഡേ സന്ദേശം.