covid-vaccine-

ധാക്ക : നാലുദിവസത്തിനുള്ളിൽ കൊവിഡ് ഭേദമാക്കുന്ന മരുന്ന് സംയുക്തം നിർമ്മിച്ചതായി ബംഗ്ലാദേശിലെ ആരോഗ്യവിദഗ്ദ്ധരുടെ അവകാശവാദം. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ആന്‍റി പാരസൈറ്റ് മരുന്നിന്‍റേയും ആന്‍റി ബയോട്ടിക്കിന്‍റേയും സംയുക്തം കൊവിഡ് ഭേദമാക്കാൻ സഹായിക്കുമെന്നാണ് ബംഗ്ലദേശിലെ ആരോഗ്യ വിദഗ്ദ്ധർ അവകാശപ്പെട്ടത്. നാലു ദിവസത്തിനുള്ളില്‍ രോഗികളിലെ വൈറസ് ബാധ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം.

ബംഗ്ലാദേശ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ എം..ഡി താരേക് അലാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റേതാണ് കണ്ടെത്തല്‍. ഡോക്സി സൈക്ലിനും ഐവര്‍മെക്ടിനും തമ്മിലുള്ള സംയുക്തമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഈ ചികിത്സ ലഭിച്ച അറുപത് രോഗികളും വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയെന്നാണ് ഡോ അലാം അവകാശപ്പെട്ടു.. കൊവിഡ് വൈറസിന്‍റെ കോശങ്ങളിലെ വളര്‍ച്ച തടയാന്‍ ഐവെര്‍മെക്ടിന് സാധിക്കുമെന്ന് ഏപ്രില്‍ ആദ്യം നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതായി ഇവർ വ്യക്തമാക്കി.

കൊവിഡ് 19 നെ നേരിടാന്‍ കൃത്യമായ മരുന്ന് ഇനിയും കണ്ടെത്താത്ത സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ധരുടെ ഈ നിരീക്ഷണം പുറത്ത് വരുന്നത്.